07:43am 19 April 2026
NEWS
കണ്ണൂരിൽ വിവാഹാഘോഷത്തിനിടെ ഉഗ്രശബ്ദമുള്ള പടക്കം പൊട്ടിച്ചതിനെ തുടർന്ന് അയൽവീട്ടിലെ നവജാതശിശു ഗുരുതരാവസ്ഥയിൽ

16/01/2025  01:42 PM IST
nila
കണ്ണൂരിൽ വിവാഹാഘോഷത്തിനിടെ ഉഗ്രശബ്ദമുള്ള പടക്കം പൊട്ടിച്ചതിനെ തുടർന്ന് അയൽവീട്ടിലെ നവജാതശിശു ഗുരുതരാവസ്ഥയിൽ

കണ്ണൂർ:  ഉഗ്രശേഷിയുള്ള പടക്കത്തിന്റെ ശബ്ദം കേട്ട് 22 ദിവസം പ്രായമായ കുഞ്ഞ് അതിഗുരുതരാവസ്ഥയിൽ. കണ്ണൂർ കുന്നോത്തുപറമ്പിലെ പ്രവാസി പയിഞ്ഞാലീന്റെവിട കെ.വി അഷ്‌റവിന്റെയും റിഹ്വാനയുടേയു കുഞ്ഞിനാണ് ആരോ​ഗ്യപ്രശ്നമുണ്ടായത്. അയൽവീട്ടിലെ വിവാഹാഘോഷത്തിനിടെ ഉ​ഗ്രശബ്​ദമുള്ള പടക്കം പൊട്ടിച്ചതാണ് കുഞ്ഞിന് ശാരീരികാസ്വസ്ഥതക്ക് കാരണമായത്. നിലവിൽ കണ്ണൂർ ആസ്റ്റർ മിംസിലെ ഐ.സി.യുവിൽ ചികിത്സയിലാണ് കുഞ്ഞ്. 

പ്രസവത്തിനു ശേഷം തൃപ്പങ്ങോട്ടൂരിലെ സ്വന്തം വീട്ടിലായിരുന്നു റിഹ്വാനയും കുഞ്ഞും ഉണ്ടായിരുന്നത്. ഇവരുടെ അടുത്ത വീട്ടിലായിരുന്നു വിവാഹാഘോഷം. കഴിഞ്ഞ ഞായറാഴ്ചയും തിങ്കളാഴ്ചയും നടന്ന പരിപാടിക്കിടെയായിരുന്നു ഉഗ്രശേഷിയുള്ള പടക്കം പൊട്ടിച്ചത്. ശബ്ദം കേട്ട് കുഞ്ഞ് ഞെട്ടി ഉണരുകയും 15 മിനുറ്റോളം അബോധാവസ്ഥയിലാവുകയും ചെയ്തെന്നാണ് വിവരം.  കുഞ്ഞിൻറെ ശരീരത്തിൻറെ നിറം മാറിയതായും വായിൽനിന്ന് നുര വരികയും ചെയ്തെന്നും കുടുംബം പറയുന്നു. 

നിലവിൽ കുഞ്ഞിന്റെ ജീവൻ തിരിച്ചുകിട്ടിയെങ്കിലും ഭാവിയിൽ കുട്ടിക്ക് പ്രശ്നങ്ങളുണ്ടാകുമോ എന്ന ആശങ്കയിലാണ് വീട്ടുകാർ. എം.ആർ.ഐ സ്‌കാനിങ് അടക്കമുള്ള പരിശോധനകൾ നടത്തിയിട്ടുണ്ട്. സംഭവത്തിൽ പരാതി നൽകിയിട്ടുണ്ട്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kannur
img